കഞ്ചാവ് പിടികൂടി

Friday 03 October 2025 1:03 AM IST
arrest

കഞ്ചിക്കോട്: എക്‌സൈസ് റെയ്ഡിൽ രണ്ട് കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. കോയമ്പത്തൂർ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ ബംഗാൾ സ്വദേശി എസ്.കെ.മിലൻ ആണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.പ്രേമാനന്ദ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെടുത്തത്. തൊണ്ടി മുതൽ പാലക്കാട് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ.മനോഹരൻ, മുഹമ്മദ് റിയാസ്, പി.കെ.ഷിബു, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ കെ.ജഗജിത്ത് സിവിൽ എക്‌സൈസ് ഓഫീസർ കിഷോർ എന്നിവർ പങ്കെടുത്തു.