ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി, ഒഡിഷ തീരത്ത് കരതൊട്ടു, വടക്കൻ കേരളത്തിൽ മഴ കനക്കും
Thursday 02 October 2025 9:38 PM IST
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതീതീവ്ര ന്യൂനമർദ്ദമായി മാറിയതോടെ കേരളത്തിൽ വീണ്ടും മഴ ഭീഷണി. അതി തീവ്ര ന്യുന മർദ്ദം ഒഡിഷ തീരത്ത് ഗോപാൽപൂരിന് സമീപം കരയിൽ പ്രവേശിച്ചു.. ഈ സാഹചര്യത്തിൽ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതി തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാദ്ധ്യതയുണ്ട്.
അതേസമയം കേരളത്തിൽ രണ്ടുദിവസം ഇടിമിന്നൽ, മഴ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയി്ച്ചിരിക്കുന്നത്.