UCEED,CEED രജിസ്ട്രേഷൻ 31 വരെ

Friday 03 October 2025 12:53 AM IST

കൊച്ചി: ബാച്ച്ലർ ഒഫ് ഡിസൈൻ (B.Des) പ്രോഗ്രാം പ്രവേശനത്തിനുള്ള അണ്ടർഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (UCEED) പരീക്ഷയ്ക്ക് ഐ.ഐ.ടി ബോംബെ അപേക്ഷ ക്ഷണിച്ചു.മാസ്റ്റർ ഒഫ് ഡിസൈൻ (M.Des),പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിനുള്ള കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (CEED) പരീക്ഷയ്ക്കും അപേക്ഷിക്കാം.31 വരെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.പിഴയോടെ നവംബർ 7 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്: uceed.iitb.ac.in,ceed.iitb.ac.in.ഐ.ഐ.ടി ബോംബെ,ഐ.ഐ.ടി ഡൽഹി,ഐ.ഐ.ടി ഗുവാഹട്ടി,ഐ.ഐ.ടി ഹൈദരാബാദ്,ഐ.ഐ.ഐ.ടി.ഡി.എം ജബൽപുർ,മറ്റ് പ്രമുഖ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ വിവിധ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷയാണ് UCEEDഉം CEED ഉം.നിലവിലെ ഷെഡ്യൂൾ പ്രകാരം 2026 ജനുവരി 18ന് രാവിലെ 9 മുതൽ 12 വരെയാണ് പരീക്ഷ.ജനുവരി 2 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.മാർച്ച് ആറിന് ഫലം പ്രസിദ്ധീകരിക്കും.