വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചേളന്നൂർ ശ്രീനാരായണ കോളേജിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിക്കും. സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ട്രീ ബാങ്കിംഗ് സ്‌കീം പദ്ധതി ജില്ലാതല ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവഹിക്കും. സോഷ്യൽ ഫോറസ്റ്ററി വിഭാഗം പദ്ധതികളായ വിദ്യാവനം, നക്ഷത്ര വനം, ശലഭോദ്യാനം എന്നിവ വിജയകരമായി പൂർത്തിയാക്കിയ 10 സ്‌കൂളുകൾക്കും കോളജുകൾക്കുമുള്ള സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവ മേയർ ഡോ.ബീന ഫിലിപ്പ് വിതരണം ചെയ്യും. ജില്ലാ കളക്ടർ സ്‌നേഹികുമാർ സിംഗ് വന്യജീവി വാരാഘോഷ സന്ദേശം നൽകും. വാർത്താ സമ്മേളനത്തിൽ സോഷ്യൽ ഫോറസ്ട്രി നോർത്തേൺ സോൺ കൺസർവേറ്റർ ആർ. കീര്‍ത്തി, അസി.ഫോറസ്റ്റ് കൺസർവേറ്റർമാരായ എ.പി ഇംത്യാസ്, കെ.നീതു, സത്യപ്രഭ, കോഴിക്കോട് ഡി.എഫ്.ഒ ആഷിഖ് എന്നിവർ പങ്കെടുത്തു.