വയനാടിന് കഞ്ഞി കേന്ദ്ര കുമ്പിളിൽ, ഉരുൾപൊട്ടൽ ദുരന്ത സഹായത്തിൽ അവഹേളനമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും

Friday 03 October 2025 1:29 AM IST

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ മേഖലയുടെ പുനർനിർമ്മാണത്തിന് 260.56 കോടി മാത്രം അനുവദിച്ച കേന്ദ്ര തീരുമാനത്തിൽ ഭരണ- പ്രതിപക്ഷ പ്രതിഷേധം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ അതൃപ്തിയുണ്ടെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റേത് രാഷ്ട്രീയ വിവേചനമെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.

വയനാട് ദുരന്തത്തിൽ നിന്ന് കരകയറാൻ 2221.03 കോടി ആവശ്യപ്പെട്ട കേരളത്തിന് 260. 56 കോടിയുടെ നക്കാപ്പിച്ച അനുവദിച്ചത് അത്യന്തം അവഹേളനമാണെന്നും മന്ത്രി രാജൻ പറഞ്ഞു. കേരളത്തിനുള്ള കേന്ദ്രസഹായം 'കുമ്പിളിൽത്തന്നെ" എന്ന നിലയിലാണ് ഇതുമായി ബന്ധപ്പെട്ട പൊതുവികാരം.

കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം 2221.03 കോടിയാണ് കേരളം പോസ്റ്ര് ഡിസാസ്റ്രർ നീഡ് അസസ്‌മെന്റ് പ്രകാരം ആദ്യം ആവശ്യപ്പെട്ടത്. അതിനുശേഷം പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം 1202 കോടിയുടെ നഷ്ടം കാണിച്ച് വീണ്ടും കേന്ദ്രത്തിന് മുന്നിൽ ഒരു അഭ്യർത്ഥനവച്ചു. പിന്നാലെ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ നേരിൽക്കണ്ട് വയനാട് ദുരന്തത്തെ എൽ ത്രീ (അതി തീവ്ര ദുരന്തം) വിഭാഗത്തിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ വേണ്ട പരിശോധന നടത്തി ഇവിടെ തീരുമാനമെടുക്കാമെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചെങ്കിലും ഇതിനു താമസം നേരിട്ടു. കേരളം ആവശ്യപ്പെട്ടപ്പോൾ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഐക്യരാഷ്ട്ര സഭയുടെയും മറ്ര് എൻ.ജി.ഒകളുടെയും നല്ല സാമ്പത്തികസഹായം ലഭ്യമാവുമായിരുന്നുവെന്നും റവന്യു വകുപ്പ് വിശദമാക്കുന്നു.

കേരളത്തിലെത്തിയ ദുരന്ത പരിശോധനാസംഘം (ഐ.എം.സി.ടി) ആഗസ്റ്ര് 30 ന് റിപ്പോർട്ട് കൊടുത്തെങ്കിലും അഞ്ചുമാസം കഴിഞ്ഞാണ് വയനാട് ദുരന്തത്തെ തീവ്രദുരന്ത പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇതിനിടെ രാജ്യത്ത് എവിടെ ദുരന്തമുണ്ടായാലും പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ നടപടികൾക്കായി കേന്ദ്രം റിക്കവറി ആൻഡ് റീ കൺസ്ട്രക്ഷൻ വിൻഡോ ഓപ്പൺ ചെയ്തു. അവർക്ക് മൂന്നു മാസത്തിനുള്ളിൽ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്‌മെന്റ് റിപ്പോർട്ട് കൊടുക്കാം. വയനാട് ദുരന്തമുണ്ടായി മൂന്നു മാസം തികയുന്നതിന് ഒരു ദിവസം മുമ്പ് കേരളം 2201 കോടിയുടെ റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തിനു മുമ്പാകെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ മേധാവികൾ ആവശ്യമായ തെളിവുകളും നൽകി. പക്ഷേ, അനുവദിച്ചത് ആവശ്യപ്പെട്ടതിന്റെ പത്തിലൊന്നു തുക മാത്രം.

ബാദ്ധ്യത എഴുതിത്തള്ളാനും വിലക്ക്

അതിതീവ്ര ദുരന്തത്തിൽപ്പെടുന്ന ഇരകളുടെ ദേശസാൽകൃത ബാങ്കുകളിലെ കടം എഴുതിത്തള്ളാനും ജീവനോപാധിക്കുവേണ്ടി പുതിയ വായ്പ അനുവദിക്കാനും എൻ.ഡി.എം.എ എക്സിക്യൂട്ടീവിന് ആവശ്യപ്പെടാൻ അനുമതി നൽകുന്ന 2005 ലെ ഡിസാസ്റ്റർ ആക്ടിന്റെ സെക്ഷൻ 13 ഇതിനിടെ കേന്ദ്രം എടുത്തുകളഞ്ഞു.

വ​യ​നാ​ട് ​പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് കേ​ന്ദ്ര​ത്തി​ന്റെ​ 260.56​ ​കോ​ടി ​വെ​ള്ള​പ്പൊ​ക്കം​ ​നേ​രി​ടാ​ൻ​ ​ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​നും​ ​സ​ഹാ​യം

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ന്യൂ​ഡ​ൽ​ഹി​:​ ​വ​യ​നാ​ട് ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ദു​ര​ന്ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പു​ന​രു​ദ്ധാ​ര​ണ,​ ​പു​ന​ർ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ദേ​ശീ​യ​ ​ദു​ര​ന്ത​ ​ല​ഘൂ​ക​ര​ണ​ ​ഫ​ണ്ടി​ൽ​ ​(​എ​ൻ.​ഡി.​എം.​എ​ഫ്)​ ​നി​ന്ന് ​കേ​ര​ള​ത്തി​ന് 260.56​ ​കോ​ടി​ ​രൂ​പ​ ​ധ​ന​സ​ഹാ​യം​ ​അ​നു​വ​ദി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ട​ക്കം​ 11​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ങ്ങ​ൾ​ക്ക് ​വെ​ള്ള​പ്പൊ​ക്കം​ ​നേ​രി​ടാ​ൻ​ 2444.42​ ​കോ​ടി​ ​രൂ​പ​യും​ ​അ​നു​വ​ദി​ച്ചു. 2024​ൽ​ ​വ​യ​നാ​ട്ടി​ൽ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​സൃ​ഷ്‌​ടി​ച്ച​ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ ​പ​രി​ഹ​രി​ച്ച് ​പു​ന​രു​ദ്ധാ​ര​ണ,​ ​പു​ന​ർ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കാ​നാ​ണ് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​ഉ​ന്ന​ത​ ​സ​മി​തി​ ​സ​ഹാ​യം​ ​അ​നു​വ​ദി​ച്ച​ത്.​ 2022​-​ലെ​ ​പ്ര​ള​യ​വും​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​സാ​മി​ന് 1270.788​ ​കോ​ടി​ ​രൂ​പ​യാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​അ​സാ​മി​ൽ​ 692.05​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ത​ണ്ണീ​ർ​ത്ത​ട​ ​പു​ന​രു​ദ്ധാ​ര​ണ​ ​പ​ദ്ധ​തി​ക്കും​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​ര​ണ്ടു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണ്. മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ഒ​ഡീ​ഷ,​ ​രാ​ജ​സ്ഥാ​ൻ,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ബീ​ഹാ​ർ,​ ​ഛ​ത്തീ​സ്ഗ​ഢ്,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​പ്ര​കൃ​തി​ ​ദു​ര​ന്ത​ ​പു​ന​രു​ദ്ധാ​ര​ണ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​മൊ​ത്തം​ 4645.60​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​ധ​ന​മ​ന്ത്രി,​ ​കൃ​ഷി​ ​മ​ന്ത്രി,​ ​നി​തി​ ​ആ​യോ​ഗ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​എ​ന്നി​വ​ർ​ ​അം​ഗ​ങ്ങ​ളാ​യ​ ​സ​മി​തി​യാ​ണ് ​പ​ദ്ധ​തി​ക​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.​ ​വെ​ള്ള​പ്പൊ​ക്കം​ ​നേ​രി​ടാ​നു​ള്ള​ ​പ്ര​ള​യ​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​ ​പ​രി​പാ​ല​ന​ ​പ​ദ്ധ​തി​യു​ടെ​ ​(​യു.​എ​ഫ്.​ആ​ർ.​എം.​പി​)​ ​ര​ണ്ടാം​ ​ഘ​ട്ട​ ​ന​ട​ത്തി​പ്പി​നാ​യാ​ണ് ​വി​വി​ധ​ ​ത​ല​സ്ഥാ​ന​ന​ഗ​ര​ങ്ങ​ൾ​ക്ക് ​തു​ക​ ​അ​നു​വ​ദി​ച്ച​ത്.​ ​തി​രു​വ​ന​ന്ത​പു​രം,​ ​ഭോ​പ്പാ​ൽ,​ ​ഭു​വ​നേ​ശ്വ​ർ,​ ​ഗു​വാ​ഹ​ത്തി,​ ​ജ​യ്പൂ​ർ,​ ​കാ​ൺ​പൂ​ർ,​ ​പ​ട്ന,​ ​റാ​യ്പൂ​ർ,​ ​വി​ശാ​ഖ​പ​ട്ട​ണം,​ ​ഇ​ൻ​ഡോ​ർ,​ ​ല​ഖ്‌​നൗ​ ​എ​ന്നീ​ ​ന​ഗ​ര​ങ്ങ​ൾ​ക്കാ​ണി​ത്.​ ​പ​ദ്ധ​തി​ച്ചെ​ല​വി​ന്റെ​ 90​%​ ​കേ​ന്ദ്ര​വും​ ​ബാ​ക്കി​ ​അ​ത​ത് ​സം​സ്ഥാ​ന​ങ്ങ​ളും​ ​വ​ഹി​ക്ക​ണം.

"" കേന്ദ്രത്തിന്റെ നടപടിയിലെ കടുത്ത വിവേചനം പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള ലോക് സഭാംഗങ്ങളോട് ആവശ്യപ്പെടും. അവഗണനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടതാണ്.

കെ.രാജൻ

റവന്യൂ വകുപ്പ് മന്ത്രി