എം.ബി.ബി.എസ് ഒന്നാം റാങ്ക്

Friday 03 October 2025 12:56 AM IST

ഈ വർഷത്തെ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കളമശേരി ഗവ.മെഡിക്കൽ കോളേജിലെ വിനയ്.വി.എസ്.പബ്ലിക് റിലേഷൻസ് വകുപ്പ് റിട്ട:അഡിഷണൽ ഡയറക്ടർ പി.വിനോദിന്റെയും കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രൊഫസർ ഡോ.എസ്.ഷീബയുടെയും മകനാണ്.രണ്ടാം റാങ്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആദർശ് നാരായണൻ,മൂന്നാം റാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗായത്രി വേണുഗോപാൽ എന്നിവരും നേടി.