ദേവസ്വം ബോർഡ് പ്രസിഡന്റ് പക്വത കാട്ടണം: ജി. സുധാകരൻ
Friday 03 October 2025 1:12 AM IST
ആലപ്പുഴ: മൈക്കിനുമുന്നിൽ അയ്യപ്പായെന്ന് വിളിച്ചത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പദവിക്ക് ചേർന്നതല്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ. പുന്നപ്രയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹികളായി വരുന്നവരുടെ അപക്വതകൾ ഒരു പ്രശ്നമാണ്. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അയ്യപ്പനെ തട്ടിക്കൊണ്ടു പോകാൻ തരംകിട്ടിയാൽ അതും ചെയ്യും. വിശ്വാസികൾക്ക് ആരാധന അർപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് സർക്കാരിന്റെ ജോലി. അതനുസരിച്ചാണ് വി.എസിന്റെ കാലത്ത് പ്രവർത്തിച്ചതെന്നും ജി.സുധാകരൻ പറഞ്ഞു.