ലൈഫ് സയൻസസ് ബയോ കണക്ട് ലോഗോ പ്രകാശനം
Friday 03 October 2025 12:20 AM IST
തിരുവനന്തപുരം: കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കിന്റെ അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് & എക്‌സ്‌പോ ബയോ കണക്ടിന്റെ ലോഗോ വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കി. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കേരള ലൈഫ് സെൻസസ് പാർക്ക് സി.ഇ.ഒ ഡോ. കെ.എസ് പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 9, 10 തീയതികളിൽ കോവളത്തെ ദി ലീല റാവിസ് ഹോട്ടലിലാണ് ബയോ കണക്‌ടിന്റെ മൂന്നാമത്തെ പതിപ്പ് സംഘടിപ്പിക്കുന്നത്.