ആസിഫ് അലിക്ക് അർദ്ധ സെഞ്ച്വറി
Thursday 02 October 2025 11:29 PM IST
നാഗ്പുർ : മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഇലവനെതിരായ അണ്ടർ 23 ബഹുദിന ക്രിക്കറ്റ് മത്സരത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഇലവന് വേണ്ടി അർദ്ധസെഞ്ച്വറി നേടി ആൾറൗണ്ടർ ആസിഫ് അലി.123 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 79 റൺസാണ് ആസിഫ് നേടിയത്. മത്സരത്തിൽ മഹാരാഷ്ട്ര ഇന്നിംഗ്സ് ലീഡ് നേടി.