ജില്ലാ പഠന ക്യാമ്പ്
Thursday 02 October 2025 11:43 PM IST
പത്തനംതിട്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് മെഴുവേലി പി.എൻ.ചന്ദ്രസേനൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. 'ആഗോളവത്കരണവും ശാസ്ത്രപ്രസ്ഥാനങ്ങളും' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.എസ്.ശ്രീകല അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സ്റ്റാലിൻ, നിർവാഹക സമിതിയംഗം കെ.രമേശ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി രാജൻ ഡി.ബോസ്, ജോയിന്റ് സെക്രട്ടറി എം.എസ്. പ്രവീൺ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ജീമോൻ, പി.ആർ. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.