പ്രവാസി കോൺഗ്രസ്

Thursday 02 October 2025 11:48 PM IST

പത്തനംതിട്ട: സംസ്ഥാന സർക്കാർ നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി ആരംഭിച്ച നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ മടങ്ങിവന്ന പ്രവാസികളെയും അംഗങ്ങളാക്കണണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം, സാമ്പത്തിക മാന്ദ്യം, നിതാഖത്ത് എന്നിവ മൂലം ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ മടങ്ങിയെത്തിയിരിക്കുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം യോഗം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മോനി ജോസഫ്, കോശി ജോർജ്, ഷിബു റാന്നി എന്നിവർ പ്രസംഗിച്ചു.