മൃഗാശുപത്രി സബ്‌സെന്റർ

Thursday 02 October 2025 11:49 PM IST

മല്ലപ്പുഴശ്ശേരി : ഗ്രാമപഞ്ചായത്ത് കാഞ്ഞിരവേലിയിൽ നിർമ്മിച്ച മൃഗാശുപത്രി സബ്‌സെന്റർ പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സല വാസു അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അശ്വതി പി. നായർ, അംഗങ്ങളായ അമൽ സത്യൻ, ഉത്തമൻ പുരുഷോത്തമൻ നായർ, വെറ്ററിനറി ഡോക്ടർ മെൽബ സാറ, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പകുമാരി, ജി. അനിൽകുമാർ, സോമരാജൻ ചിറ്റക്കാട് എന്നിവർ പങ്കെടുത്തു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സബ് സെന്ററിന് 2021 ൽ ചേരിക്കുന്നിൽ ഗോപിനാഥപണിക്കരാണ് സൗജന്യമായി ഭൂമി നൽകിയത്.