വാർഷികസമ്മേളനം
Thursday 02 October 2025 11:50 PM IST
പത്തനംതിട്ട : ജെ.സി.ഐ ഇന്ത്യ സോൺ 22ന്റെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി) വാർഷിക സമ്മേളനം ഒക്‌ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മൂന്ന്, അഞ്ച് തീയതികളിൽ അബാൻ ടവറിലും നാലിന് വള്ളിക്കോട് എം.കൺവെൻഷൻ സെന്ററിലുമാണ് പരിപാടി. 4ന് മന്ത്രി വീണാ ജോർജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജെ.എഫ്.എഫ് എസ്വിൻ അഗസ്റ്റിൻ, ക്യൂൻസ് പ്രസിഡന്റ് അനീറ്റ ജോസഫ്, സോൺ ഡയറക്ടർ ശ്യാം മോഹൻ, അനിത മാത്യു, നിഷ അനിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.