അനാദരവെന്ന് കെ.പി.എസ്.ടി.എ
Thursday 02 October 2025 11:50 PM IST
പത്തനംതിട്ട: ഗാന്ധിജയന്തി ദിനത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശം പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണമെന്നുള്ള സർക്കാർ ഉത്തരവ് രാഷ്ട്രീയപ്രേരിതവും ഗാന്ധിജിയോടുള്ള അനാദരവുമാണെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഗാന്ധിജയന്തി ദിനവും പൂജ അവധിയും നേരത്തെ അറിയുന്നതാണ്. അദ്ധ്യാപകരുടെ ഒഴിവുദിനം നഷ്ടപ്പെടുത്തിയിട്ടുള്ള സന്ദേശ വിതരണത്തിൽ നിന്നും സംഘടന വിട്ടുനിൽക്കും. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയെ അനുസ്മരിക്കുന്നതിന് പകരം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉപയോഗപ്പെടുത്താനുള്ള ഗൂഢശ്രമം അദ്ധ്യാപകർ തള്ളിയെന്നും ഭാരവാഹികൾ പറഞ്ഞു.