എയ്ഡഡ് സ്‌കൂൾ മാനേജർമാർ‌ ധർണ്ണ നടത്തും

Friday 03 October 2025 12:15 AM IST

മലപ്പുറം: എയ്ഡഡ് സ്‌കൂളുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തും. രാവിലെ 10ന് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 2021 നവംബർ മുതൽ അദ്ധ്യാപക- അനദ്ധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുന്നില്ല. ഭിന്നശേഷി സംവരണം പാലിക്കാൻ എയ്ഡഡ് വിദ്യാലയങ്ങൾ തയ്യാറാണെന്ന് സർക്കാറിനെ പലതവണ അറിയിച്ചിട്ടുണ്ട്. ഭിന്നശേഷി നിയമം നടപ്പാക്കുന്നതിനായി സർക്കാർ ഇറക്കിയ മാർഗരേഖയിലെ വീഴ്ചകളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഭിന്നശേഷി നിയമനം വേഗത്തിലാക്കാനും അവ്യക്തത ഒഴിവാക്കാനും മുഖ്യമന്ത്രി ഇടപെട്ട് ഉത്തരവ് ഇറക്കണമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ നാസർ എടരിക്കോട്, അസീസ് പന്തല്ലൂർ, സത്യൻ കോട്ടപ്പടി ആവശ്യപ്പെട്ടു.