ബ്രൗൺ ഷുഗറുമായി ബംഗാളി പിടിയിൽ

Friday 03 October 2025 6:26 AM IST

വിഴിഞ്ഞം: ബ്രൗൺ ഷുഗറുംകഞ്ചാവുമായി യുവാവ് പിടിയിൽ.വെസ്റ്റ് ബംഗാൾ സ്വദേശി രാജേഷ് മണ്ഡൽ (23)ആണ് പിടിയിലായത്. വിഴിഞ്ഞം മുക്കോല ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലായിരുന്നു പ്രതി പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നൽകുന്നതിലേക്ക് എത്തിച്ചതായിരുന്നു ലഹരി വസ്തുക്കൾ.

പ്രതിയിൽ നിന്ന് 18.637 ഗ്രാം ബ്രൗൺഷുഗറും, 22.14 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. മുമ്പും സമാന കേസിലെ പ്രതിയാണ്. അലുമിനിയം ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ സൂക്ഷിച്ച നിലയിലാണ് ബ്രൗൺ ഷുഗർ കണ്ടെത്തിയത്.