ഇന്ന് ഗതാഗത നിയന്ത്രണം

Friday 03 October 2025 12:52 AM IST

ഓച്ചിറ: ഇരുപത്തിയെട്ടാം ഓണാഘോഷത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 6 മുതൽ ആലപ്പുഴ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കായംകുളത്ത് നിന്ന് കെ.പി റോഡ് വഴി ചാരുംമൂട്, ചക്കുവള്ളി, പുതിയകാവ്, കരുനാഗപ്പള്ളി വഴിയും കൊല്ലം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് തീരദേശ റോഡ് വഴി അഴീക്കൽ പാലം തോട്ടപ്പള്ളി വഴിയും എറണാകുളത്തേക്ക് പോകുന്ന വലിയ ചരക്ക് വാഹനങ്ങൾ കൊട്ടിയം കണ്ണനല്ലൂർ കുണ്ടറ കൊട്ടാരക്കര വഴിയും മറ്റെല്ലാ ചരക്ക് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷൻ ശാസ്താംകോട്ട ഭരണിക്കാവ് ചക്കുവള്ളി ചാരുംമൂട് വഴി കായംകുളത്തേക്കും വഴി മാറി പോകണം.