മോഷ്ടാവ് അറസ്റ്റിൽ
Friday 03 October 2025 12:52 AM IST
കരുനാഗപ്പള്ളി: ഉറങ്ങിക്കിടന്ന യുവാവിന്റെ സ്വർണാഭരണം മോഷ്ടിച്ച പ്രതി പന്മന ഇടയ്ക്കാട്ട് പടിഞ്ഞാറ്റേ തറയിൽ സെൽവകുമാറിനെ (42) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 5ന് കരുനാഗപ്പള്ളിയിലെ ഒരു ജൂവലറിയുടെ മുന്നിൽ കിടന്നുറങ്ങുകയായിരുന്ന പന്മന സ്വദേശിയായ യുവാവിന്റെ കൈയിലെ ചെയിനും മോതിരവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒമാരായ മനോജ്, ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.