പൗർണ്ണമിക്കാവിൽ പൗർണ്ണമി മഹോത്സവം
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ പൗർണ്ണമി മഹോത്സവം ആരംഭിച്ചു. ഇന്നലെ വിജയദശമിയിൽ നൂറുകണക്കിന് കുരുന്നുകൾ പൗർണ്ണമിക്കാവിൽ ആദ്യാക്ഷരം കുറിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. മാധവൻ നായർ,കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ,പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്,ജില്ലാ കളക്ടർ അനുകുമാരി,
മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ഡോ. കെ. ഹരികുമാർ,ആർ.സി.സിയിലെ ഡോ. ശൈലജ,മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ,ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. ടി.കെ സുമ,മെഡിട്രിനാ ഹോസ്പിറ്റൽ ചെയർമാൻ ഡോ. പ്രതാപ് കുമാർ,ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ തുടങ്ങിയവരാണ് എഴുതിക്കാൻ കാർമ്മികത്വം വഹിച്ചത്.
ഡൽഹിയിൽ നിന്നെത്തിയ സ്വാമി മഹാമണ്ഡലേശ്വർ നാരായണാനന്ദ ഗിരി പുസ്തക പൂജ നടത്തി. പൗർണ്ണമി മഹോത്സവത്തോടനുബന്ധിച്ച് 7 വരെ തുടർച്ചയായി നട തുറന്നിരിക്കും. നൃത്ത സംഗീത പരിപാടികൾ,ലളിതാ സഹസ്ര നാമ ജപം,ദേവീ മാഹാത്മ്യ പാരായണം,ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ,ഭാഗവത ചൂഢാമണി പള്ളിക്കൽ സുനിൽ ദേവീ ഭാഗവത പാരായണം തുടങ്ങിയവ എല്ലാ ദിവസവും ഉണ്ടായിരിക്കും.
3ന് വൈകിട്ട് 5ന് കാവടി അഭിഷേകം,6.30ന് കാപ്പുകെട്ട്,5ന് വൈകുന്നേരം 5ന്കാവടി ഘോഷയാത്ര,വെങ്ങാനൂർ നെല്ലിവിള ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പൗർണ്ണമിക്കാവിൽ എത്തിച്ചേരുന്നു ശേഷം അഗ്നിക്കാവടി,7ന് രാവിലെ പഞ്ചമുഖ ഗണപതി ഹോമം,നാഗർപൂജ,വൈകിട്ട് 7ന് മുതൽ വലിയ പൂപ്പട,പുഷ്പാഭിഷേകം,പൂമൂടൽ,തി