സനാതന ധർമ്മ സമ്മേളനം
Friday 03 October 2025 1:04 AM IST
കൊല്ലം: ധർമ്മ സന്ദേശയാത്രയുടെ ഭാഗമായി സനാതനധർമ്മ സമ്മേളനം കൊച്ചുപിലാംമൂട് റെഡ് ക്രോസ് ഹാളിൽ ഇന്ന് വൈകിട്ട് 4.30ന് നടക്കും. മാർഗദശകമണ്ഡലം ഉപാദ്ധ്യക്ഷൻ സ്വാമി അദ്ധ്യാത്മാനന്ദ ഉദ്ഘാടനം ചെയ്യും. കൊല്ലം സ്വാഗത സംഘം ചെയർമാൻ എൻ.രഘുനാരായണൻ അദ്ധ്യക്ഷനാകും. ജില്ലാ കൺവീനർ സ്വാമി ബോധേന്ദ്ര തീർത്ഥ, ജോ. ജനറൽ കൺവീനർ അഡ്വ. ആർ.എസ്.പ്രശാന്ത്, വൈസ് ചെയർമാൻ നാരായണസ്വാമി, ട്രഷറർ അർജ്ജുനൻ മുണ്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും. 7ന് കാസർകോട് നിന്നാരംഭിക്കുന്ന യാത്ര 19നാണ് കൊല്ലത്ത് എത്തുന്നത്. രാവിലെ 10ന് സന്ന്യാസി ശ്രേഷ്ഠൻമാർ ആനന്ദവല്ലീശ്വരം വിനായ കൺവെൻഷൻ സെന്ററിൽ പൗരപ്രമുഖരെ കാണും. വൈകിട്ട് 5ന് പീരങ്കി മൈതാനത്ത് മഹാസമ്മേളനം. 21ന് തിരുവനന്തപുരത്താണ് സമാപനം.