പഴുതടച്ചുള്ള പ്രതിരോധം
Friday 03 October 2025 1:20 AM IST
മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം എന്നിവയിലൂടെ ഇൻഫ്ളുവൻസ പ്രതിരോധിക്കാം
ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്‌ക് വയ്ക്കണം
രോഗികളല്ലാത്തവർ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണം
ജലദോഷമുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്
ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ, പ്രായമായവർ എന്നിവർ മാസ്‌ക് ഉപയോഗിക്കണം
എലിപ്പനിക്കെതിരെ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം
മലിന ജലത്തിലിറങ്ങിയവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക കഴിക്കണം
അമീബിക്ക് മസ്തിഷ്കജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്
വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം
പനിയുള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്
പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്