മാലിന്യ പ്രശ്നം മോ​ഹ​ന​ൻ​ ​എം.​എ​ൽ.​എ​യ്ക്ക് നേരെ കൈ​യേ​റ്റം​ 25 പേർക്കെതിരെ കേസ്

Friday 03 October 2025 1:36 AM IST

കണ്ണൂർ : പാനൂർ കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയ മുൻമന്ത്രിയും ആർ.ജെ.ഡി നേതാവുമായ കെ.പി.മോഹനൻ എം.എൽ.എക്ക് നേരെ കൈയേറ്റശ്രമം. കരിയാട് പുതുശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസിസ് സെന്ററിൽ നിന്നും പുറത്തേക്ക് മലിനജലം ഒഴുക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്കിടയിലൂടെ നടന്നു പോകാൻ ശ്രമിച്ച എം.എൽ.എയെ തടയുന്നതും തള്ളുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് . ചൊക്ലി പൊലീസ് കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തു.

ഇന്നലെ രാവിലെയായിരുന്നു സംഭവം.

സ്ത്രീകളും കുട്ടികളുമടങ്ങിയ പ്രതിഷേധക്കാർ എം.എൽ.എയുടെ വാഹനം വഴിയിൽ തടഞ്ഞു. ഉദ്ഘാടന സ്ഥലത്തേക്ക് നടന്നുപോകാൻ ഒരുങ്ങിയ എം.എൽ.എയെ പിടിച്ചു തള്ളുകയും ഷർട്ടിൽ പിടിച്ചു വലിക്കുകയുമായിരുന്നു. എം.എൽ.എയുടെ കൂടെ പാർട്ടി പ്രവർത്തകരോ പേഴ്സണൽ സ്റ്റാഫോ ഉണ്ടായിരുന്നില്ല. ഉടൻ ചൊക്ലി പൊലീസ് സ്ഥലത്തെത്തി. 15 മിനിറ്റോളം എം.എൽ.എയെ പ്രതിഷേധക്കാ‌ർ തടഞ്ഞു വച്ചു .

ഡയാലിസ് സെന്ററിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം കിണറുകളിൽ കലരുന്നതായി ആരോപിച്ച് മൂന്ന് വർഷമായി സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയാണ്.നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് സമരക്കാർ പറയുന്നത്.എം.എൽ.എ ഈ വിഷയത്തിൽ ഇടപെട്ടില്ലെന്നും സമരക്കാ‌ർ ആരോപിച്ചു.

പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​ ​പ്ര​ശ്‌​നം

മാ​ലി​ന്യ​ ​പ്ര​ശ്‌​നം​ ​പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​ത് ​ത​ന്നെ​യാ​ണെന്ന് കെ.​പി​ .​മോ​ഹ​ന​ൻ​ ,​എം.​എ​ൽ.എ. പ​ക്ഷേ​ ​അ​തി​ന് ​ഈ​ ​രീ​തി​യാ​യി​രു​ന്നി​ല്ല​ ​തി​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്.​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്താ​ൽ​ ​സ​ഹ​ക​രി​ക്കും.​ ​ത​നി​ക്ക് ​നേ​രെ​യു​ണ്ടാ​യ​ ​പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​ ​കൈ​യേ​റ്റ​ശ്ര​മം​ ​ബോ​ധ​പൂ​ർ​വ്വം​ ​ആ​യി​രു​ന്നി​ല്ല.​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ​പ്ര​ത്യേ​ക​ ​രാ​ഷ്ട്രീ​യ​ ​താ​ത്പര്യം​ ​ഉ​ള്ള​താ​യി​ ​അ​റി​യി​ല്ല.​ ​മാ​ലി​ന്യ​ ​പ്ര​ശ്‌​ന​ത്തി​ൽ​ ​ഇ​ട​പ്പെ​ട്ടി​ട്ടു​ണ്ട്.​അ​ഞ്ചി​ന് ​ഇ​രു​വി​ഭാ​ഗ​വും​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.