ആദ്യാക്ഷരം പകർന്ന് പ്രതിപക്ഷ നേതാവ്
Friday 03 October 2025 1:38 AM IST
കൊച്ചി: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വടക്കൻ പറവൂരിലെ വസതിയായ ദേവരാഗത്തിൽ നടന്ന ചടങ്ങിൽ ബാലഗോപാൽ- ബിന്ദുജ ദമ്പതികളുടെ മകൻ ബാലു മഹാദേവൻ, രാഹുൽ- ജനിത ദമ്പതികളുടെ മകൻ നീൽ രാഹുൽ, ശ്രീരാജ് -ഗോപിക ദമ്പതികളുടെ മകൾ ഇതൾ ഇനിയ, ശ്രീകുമാർ- വിനീത ദമ്പതികളുടെ മകൾ ശ്രേഷ്ഠശ്രീ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാഖിന്റെയും സുധിശ്രീയുടെയും മകൻ അഹൻ, വൈശാഖ് ജോൺ തോമസിന്റെയും ജിയ മറിയത്തിന്റെയും മകൾ ഇല മറിയം ജോൺ എന്നിവർക്ക് പ്രതിപക്ഷ നേതാവ് ആദ്യാക്ഷരം കുറിച്ചു. വടക്കൻ പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്ര ദർശനത്തിനുശേഷമാണ് വി.ഡി.സതീശൻ കുട്ടികളെ എഴുത്തിനിരുത്തിയത്.