വന്യജീവി സംഘർഷം: ലഭിച്ചത് 17,955 പരാതികൾ
Friday 03 October 2025 2:00 AM IST
തിരുവനന്തപുരം: വന്യജീവി സംഘർഷം ലഘൂകരിക്കാനായി വനംവകുപ്പ് ആരംഭിച്ച തീവ്രയജ്ഞ പരിപാടിയിൽ ഒന്നാംഘട്ടത്തിൽ ലഭിച്ചത് 17,955 പരാതികൾ. വയനാട്,കണ്ണൂർ,കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സർക്കിളിൽ നിന്നാണ് ഏറ്റവുമധികം പരാതികൾ ലഭിച്ചത് - 7,246 പരാതികൾ. പാലക്കാട് ഈസ്റ്റേൺ സർക്കിളിൽ നിന്ന് 4131 പരാതികളും തൃശൂർ സെൻട്രൽ സർക്കിളിൽ നിന്ന് 3,647 പരാതികളും ലഭിച്ചു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സെപ്തംബർ 16 മുതൽ 30 വരെ വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ,നടപടിക്രമങ്ങൾ,നഷ്ടപരിഹാരം, പട്ടയഭൂമിയിലെ മരംമുറി തുടങ്ങി ഒമ്പതോളം വിഭാഗങ്ങളിലായാണ് പരാതികളും നിർദ്ദേശങ്ങളും ലഭിച്ചതെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.