മാരിടൈം യൂണി. ബിരുദദാനം

Saturday 04 October 2025 12:25 AM IST
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ പത്താമത് ബിരുദദാനം കേന്ദ്രമന്ത്രി സർബാനന്ദ് സോനാവാൾ നിർവഹിക്കുന്നു

കൊച്ചി: ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ പത്താമത് ബിരുദദാനം കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, വാട്ടർവേയ്‌സ് വകുപ്പുമന്ത്രി സർബാനന്ദ് സോനാവാൾ നിർവഹിച്ചു. 2,198 വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചു. ചെന്നൈയിലെ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി ടി.കെ. രാമചന്ദ്രൻ, തമിഴ്നാട് വ്യവസായമന്ത്രി ടി.ആർ.ബി. രാജ എന്നിവരുൾപ്പെടെ വിശിഷ്ടവ്യക്തികൾ പങ്കെടുത്തു. കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിൽ സർവകലാശാലയുടെ ക്യാമ്പസ് പ്രവർത്തിക്കുന്നുണ്ട്. കൊൽക്കത്ത, മുംബയ്, നവിമുംബയ്, വിശാഖപട്ടണം എന്നിവിടങ്ങളിലും ക്യാമ്പസുകളുണ്ട്. ബിരുദം, ബിരുദാനന്തരബിരുദം, പി.എച്ച്.ഡി കോഴ്സുകൾ സർവകലാശാല നടത്തുന്നുണ്ട്. ഇന്ത്യൻ കപ്പലോട്ട മേഖലയിലെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മാരിടൈം യൂണിവേഴ്സിറ്റി.