ഒറ്റക്കടിയിൽ രണ്ടുപേരെ കൊല്ലാവുന്ന വിഷം; ഈ കൊടും അപകടകാരിയായ പാമ്പിനെ എവിടെ കണ്ടാലും സൂക്ഷിക്കണം, വീഡിയോ
തിരുവനന്തപുരം ജില്ലയിലെ കരിയത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര. അവിടത്തെ വീട്ടമ്മയാണ് പാമ്പിനെ ആദ്യം കണ്ടത്. വീടിന് മുന്നിലേക്ക് ഇഴഞ്ഞു വരുന്ന വലിയ പാമ്പിനെ കണ്ട് അവർ നന്നായി പേടിച്ചു. ഇവർ ഉടൻതന്നെ മറ്റുള്ളവരെ വിളിച്ചുവരുത്തി വിവരമറിയിച്ചു. ധാരാളം കുട്ടികളുള്ള സ്ഥലത്താണ് പാമ്പ് വന്നത്.
ഇതിനിടയിൽ പാമ്പ് അവിടെ കൂട്ടിയിട്ടിരുന്ന സാധങ്ങൾക്ക് അടിയിലേക്ക് കയറി. വീട്ടുകാർ ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവാ തെരച്ചിൽ നടത്തി. ഇഷ്‌ടികകൾക്കിടയിൽ നിന്ന് അണലിപ്പാമ്പിനെ പിടികൂടി. 'നല്ല വിളഞ്ഞ ഒരു ഉഗ്രൻ അണലി' എന്നാണ് വാവാ സുരേഷ് അതിനെ പറഞ്ഞത്. വാവാ സുരേഷിന് നേരെ കടിക്കാനായി പാമ്പ് കുതിച്ചു ചാടി. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.
അണലികൾക്ക് മറ്റ് പാമ്പുകളിൽ നിന്ന് വ്യത്യസ്തമായ വലിയ പല്ലുകലാണ് ഉള്ളത്. പല്ലുകൾക്ക് നല്ല നീളവും അകത്തേക്ക് അൽപ്പം വളവുമുണ്ട്. അതിനാൽ ഇവക്ക് ഇരയെ നിഷ്പ്രയാസം വിഷം കുത്തിവച്ച് കൊല്ലാൻ സാധിക്കുന്നു. അണലിയുടെ വിഷം വളരെയേറെ ശക്തിയേറിയതാണ്. ഒറ്റക്കടിയിൽ തന്നെ രണ്ട് മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ഇവ കുത്തിവയ്ക്കുന്നത്.
അതുപോലെ തന്നെ ഇവക്ക് വളരെ വേഗത്തിൽ ഏത് ദിശയിലേക്കും ചാടി കടിക്കുവാനുള്ള കഴിവുണ്ട്. ഇവയുടെ കടിയേറ്റാൽ വൃക്കയുടെ പ്രവർത്തനത്തെ വളരെ വേഗത്തിൽ ബാധിക്കുന്നു. അതിനാൽ ഇവയുടെ കടിയേറ്റാൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അല്ലെങ്കിൽ മരണം സംഭവിക്കും. കാണുക അപകടകാരിയായ അണലിയെ പിടികൂടിയ വിശേഷണങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.