ചിരിക്കൂ ചിരിച്ചു കൊണ്ടേയിരിക്കൂ, എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ പുഞ്ചിരി വാരാഘോഷം
Saturday 04 October 2025 12:50 AM IST
പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ പുഞ്ചിരി വാരാഘോഷം സംഘടിപ്പിച്ചു. 'ചിരിക്കൂ ചിരിക്കൂ ചിരിച്ചു കൊണ്ടേയിരിക്കൂ" എന്ന പേരിൽ ലിറ്റററി ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ പുഞ്ചിരി വാരാഘോഷം സ്റ്റാഫ് സെക്രട്ടറി ഡോ. കെ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് പ്രൊഫ. ഡോ. പി.എസ്. ബിസിനി, എം.എഡ് വിഭാഗം മേധാവി ഡോ. സി.കെ. ശങ്കരൻ നായർ, ഡോ. കെ.എസ്. ഹീര എന്നിവർ സംസാരിച്ചു. സ്മൈലിംഗ് ക്യാമ്പസ് വീഡിയോ റിലീസ്, കോമഡി ഫിലിം ഫെസ്റ്റിവൽ, ഡോക്യുമെന്റേഷൻ പ്രദർശനം, സ്മൈലി ബാൾ ബാഡ്ജുകളുടെ വിതരണം എന്നിവ നടന്നു. വിദ്യാർത്ഥികൾക്കായി ഹാപ്പിനസ് റീൽസ് മേക്കിംഗ് മത്സരം, സെൽഫി മത്സരം എന്നിവ സംഘടിപ്പിച്ചു. സ്റ്റുഡന്റ് കോഓർഡിനേറ്റർ സിമി റോസ് ഔസേപ്പച്ചൻ, പി.എസ്. വിനീത, ടി.എസ്. അക്ഷയ, ആദിത്യ ഷാജി, ഇ.എ. അഫ്ര, കെ.ആർ. സ്നേഹ എന്നിവർ വാരാഘോഷത്തിന് നേതൃത്വം നൽകി.