സഹോദയ സ്‌കൂൾ കലോത്സവത്തിന് തുടക്കം
Friday 03 October 2025 5:55 PM IST
കോലഞ്ചേരി: സി.ബി.എസ്.ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്‌സ് കലോത്സവത്തിന്റെ രണ്ടാംഘട്ട മത്സരങ്ങൾ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്‌കൂളിൽ സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു. കൊച്ചി സഹോദയ പ്രസിഡന്റ് വിനുമോൻ കെ. മാത്യു അദ്ധ്യക്ഷനായി. ട്രഷറർ ഇ. പാർവതി, വൈസ് പ്രസിഡന്റ് എം.ആർ. രാഖി പ്രിൻസ്, ജോ.സെക്രട്ടറി മനോജ് മോഹൻ, വൈറ്റില ടോക് എച്ച് സ്‌കൂൾ പ്രിൻസിപ്പൽ കെ. ടെസ്സി ജോസ്, സെന്റ് പീറ്റേഴ്സ് സ്‌കൂൾ പ്രിൻസിപ്പൽ ആർ.കെ. മോസസ്, സഹോദയ സെക്രട്ടറി വി. പ്രതിഭ എന്നിവർ സംസാരിച്ചു. പത്ത് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 5 ന് സമാപിക്കും. 50 ൽ പരം സ്‌കൂളുകളിൽ നിന്നായി 140 മത്സരയിനങ്ങളിൽ 3200 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.