കുസാറ്റിൽ മ്യൂസിക് ശില്പശാല
Saturday 04 October 2025 12:03 AM IST
കൊച്ചി: കുസാറ്റിൽ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദി സൗണ്ട് ഒഫ് മ്യൂസിക് ത്രിദിന ശില്പശാല സംഗീത സംവിധായകൻ രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ഹിന്ദി വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ബേബി, ശില്പശാല ഡയറക്ടർ സജ്ന സുധീർ, ഡോ. അമ്പാട്ട് വിജയകുമാർ, ചാരു ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. സംഗീത സംവിധായകൻ ബേണി, സംഗീതജ്ഞ ചാരു ഹരിഹരൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. മൈ സ്റ്റുഡിയോ സി.ഇ.ഒ വി. ഹരിശങ്കർ, ഡോ. ധനലക്ഷ്മി, സജ്ന സുധീർ, വയലിനിസ്റ്റ് വിവേക്, മൃദംഗ വാദകൻ ബെല്ലിക്കോത്ത് രാജീവ് ഗോപാൽ എന്നിവരുടെ സെഷനുകൾ ഉണ്ടാകും. നാളെ സമാപിക്കും.