കുസാറ്റ് ഗവേഷകന് വിദേശ അംഗീകാരം
Saturday 04 October 2025 12:09 AM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിലെ പി.എച്ച്.ഡി ഗവേഷകനായ കെ. നന്ദകുമാർ 2026 ജനുവരി മുതൽ മാർച്ച് വരെ ജർമ്മനിയിലെ ഡോർട്ട്മുണ്ടിലുള്ള ഡബ്ല്യു 42 ഇൻഡസ്ട്രിയൽ ബയോടെക്‌നോളജിയിൽ ഹൃസ്വകാല ഗവേഷണ സന്ദർശനം നടത്തും. മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രീതമിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്തർദേശീയ സഹഗവേഷണ പദ്ധതിയുടെ ഭാഗമായി മത്സ്യ വാക്‌സിൻ വികസനവും പരിശോധനയും സംബന്ധിച്ച പഠനമാണ് ഇവിടെ നടത്തുന്നത്. ഈ ഗവേഷണ യാത്രയ്ക്കുള്ള ചെലവ് ഡബ്ല്യു 42 ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി വഹിക്കും.