ടി.വി ബാലൻ മാസ്റ്റർ അനുസ്മരണം

Saturday 04 October 2025 12:56 AM IST
ചോറോട്ടി വി ബാലൻ മാസ്റ്റർ ദിനാചരണം ടി.പി ബി നീഷ് ഉദ്ഘാടനം ചെയ്യുന്നു

വടകര: സി.പി.എം ഏരിയാ കമ്മിറ്റി അംഗവും പ്രഭാഷകനും ദീർഘകാലം ചോറോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.വി ബാലൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. രാവിലെ ചോറോട് ഓവർബ്രിഡ്ജ് പരിസരത്ത് നിന്ന് നേതാക്കളും പ്രവർത്തകരും ബാലൻ മാസ്റ്റരുടെ വീട്ടിൽ പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി. അനുസ്മരണ പൊതുസമ്മേളനം സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മധുകുറുപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ, ഏരിയാ കമ്മറ്റിയംഗം വിജില അമ്പലത്തിൽ, കൈനാട്ടി ലോക്കൽ സെക്രട്ടറി കെ .കെ പവിത്രൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റിയംഗം ഇ .കെ അരുൺ സ്വാഗതം പറഞ്ഞു.