അവയവ ദാന ബോധവത്കരണം
Saturday 04 October 2025 12:03 AM IST
കോഴിക്കോട്: 'മനുഷ്യത്വത്തിന്റെ മഹാ മാതൃകയിലേക്ക് ഒരു ചുവട് ' എന്ന സന്ദേശവുമായി ചെറുകുളം വെസ്റ്റ് ബദിരൂർ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അവയവദാന ബോധവത്കരണവും മരണാനന്തരം ശരീരവും അവയവങ്ങളും നൽകാൻ സന്നദ്ധരായവർക്കുള്ള സർടിഫിക്കറ്റ് വിതരണവും നാളെ വൈകിട്ട് മുന്നിന് വെസ്റ്റ് ബദിരൂരിൽ നടക്കും. ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് മെഡി.കോളജ് അനാട്ടമി വിഭാഗം പ്രൊഫ. ഡോ. അപ്‌സര എം.പി, നെഫ്റോളജി വിഭാഗം അസി.പ്രൊഫ. ഡോ.ബിനോജ് പനേക്കാട്ടിൽ എന്നിവർ ക്ലാസെടുക്കും. മെന്റലിസ്റ്റ് അരുൺ ലാലിന്റെ ചാറ്റ് വിത് മൈന്റ് ഷോയും ഉണ്ടാവും. പ്രസിഡന്റ് പ്രകാശൻ പൂതലേടത്ത് അദ്ധ്യക്ഷത വഹിക്കും.