സി.പി.ഐ പ്രചാരണ ജാഥ അഞ്ചിന്
Saturday 04 October 2025 12:20 AM IST
മുക്കം: സി.പി.ഐ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം നഗരസഭയിൽ നടത്തുന്ന പ്രചാരണ അഞ്ചിന് രാവിലെ 9 ന് തോട്ടത്തിൻ കടവിൽ നിന്ന് തുടങ്ങും. ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ചൂലൂർ നാരായണൻ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് മുക്കത്ത് സമാപിക്കും. സമാപന സമ്മേളനം ജില്ല സെക്രട്ടറി അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്യും. മുക്കംലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എ പുഷ്പരാജൻ ലീഡറും അസി.സെക്രട്ടി ചന്ദ്രൻ പുൽപറമ്പിൽ ഉപ ലീഡറും ഇ. കെ. വിബീഷ് പൈലറ്റുമായുള്ള ജാഥയ്ക്ക് കല്ലുരുട്ടി , നെല്ലിക്കപൊയിൽ, മുത്തേരി, വട്ടോളി പറമ്പ്, മുത്താലം, മണാശ്ശേരി, മാമ്പറ്റ, അഗസ്ത്യൻമുഴി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.