ഉദ്ഘാടനം
Friday 03 October 2025 8:58 PM IST
വണ്ടൂർ: സംസ്ഥാന പാതയോരം ശുചീകരിച്ചു. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് പോരൂർ ഗ്രാമ പഞ്ചായത്ത് ചെറുകോട് സംസ്ഥാന പാതയോരം ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടിപി. സക്കീന ടീച്ചർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഭാഗ്യലക്ഷ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ പി. അൻവർ, സാബിറ കരുവാടൻ, റംലത്ത്, എച്ച്.ഐ അഖിൽ,ഹരിത കർമ്മ സേന അംഗങ്ങൾ ശുചീകരണ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.