വാർഷിക പൊതുയോഗം
Saturday 04 October 2025 1:36 AM IST
ചിറ്റൂർ: വിളയോടി ക്ഷീരോൽപ്പാദക സഹകരണ സംഘം വാർഷിക പൊതുയോഗവും ക്ഷീരകർഷകർക്കുള്ള പഠനക്ലാസും ചിറ്റൂർ ക്ഷീരവികസന വകുപ്പ് സീനിയർ ഡി.എഫ്.ഐ എ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സംഘത്തിലെ മുതിർന്ന ക്ഷീരകർഷകരെയും മികച്ച കർഷകൻ കണ്ണനെയും മികച്ച യുവകർഷകൻ ആകാശ് ഗംഗയെയും ആദരിച്ചു. സെക്രട്ടറി ആർ.ഷിബു, വൈസ് പ്രസിഡന്റ് മനോമണി, ഡയറക്ടർമാരായ സി.വിജയൻ, ചിറ്റൂരാൻ, ഷക്കീർ ഹുസൈൻ, കേശവൻ, രാധ, പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. പെരുമാട്ടി പഞ്ചായത്ത് വെറ്റിനറി സർജൻ അർജുൻ ഷാനവാസ് ക്ലാസെടുത്തു.