നിവേദനം നൽകി

Saturday 04 October 2025 1:38 AM IST
എടത്തനാട്ടുകര കോട്ടപ്പള്ളിയിൽ നിന്ന് ഗ്രീൻ ഹൈവേയിലേക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി നിതിൻ ഗഡ്കരിക്ക് ഇമെയിൽ സന്ദേശം അയക്കുന്നു.

അലനല്ലൂർ: എടത്തനാട്ടുകരയിൽ നിന്ന് ഗ്രീൻ ഫീൽഡ് പാതയിലേക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഇമെയിൽ വഴി നിവേദനം അയച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ പൂതാനി നസീർബാബു, കൺവീനറും പഞ്ചായത്ത് അംഗവുമായ അലി മഠത്തൊടി, അംഗങ്ങളായ കെ.ടി.ജാഫർ, റഹീസ് എടത്തനാട്ടുകര, അമീൻ മഠത്തൊടി, യുനുസ് മഠത്തൊടി, നിജാസ് ഒതുക്കും പുറത്ത്, ഗഫൂർ കുരിക്കൾ, സുരേഷ് കൊടുങ്ങയിൽ, ശിഹാബ് ഐ.ടി.സി, പി.അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.