ശുചീകരണം നടത്തി
Saturday 04 October 2025 1:39 AM IST
കഞ്ചിക്കോട്: പുതുശേരി പഞ്ചായത്തിന്റെ മാലിന്യ നിർമ്മാർജ്ജനത്തിൽ പങ്കാളികളായി വിദ്യാർത്ഥികളും. കഞ്ചിക്കോട് അസീസി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളാണ് ശുചീകരണവാരാചരണത്തിന്റെ ഭാഗമായത്. തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം നിന്ന് വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിന് മുൻ വശത്തെയും ദേശീയ പാതയോരത്തെയും മാലിന്യം നീക്കം ചെയ്തു. പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു. ശുചീകരണത്തിന് സ്കൗട്ട് മാസ്റ്റർ രാജീവൻ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീതയും പഞ്ചായത്ത് മെമ്പർമാരും സന്നിഹിതരായി.