സി.പി.എം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസിൽ അറസ്റ്റിൽ
Saturday 04 October 2025 12:24 AM IST
പാലക്കാട്: സി.പി.എം പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എൻ.ഷാജി (35) പോക്സോ കേസിൽ അറസ്റ്റിലായി.
കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് ഷാജി. ജേഴ്സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുന്നിൽ നഗ്നനാവുകയും വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ പുതുനഗരം പൊലീസിൽ പരാതി നൽകിയതോടെ കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് സി.പി.എം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.