ആഗോള സാദ്ധ്യതകളുമായി ടാൽറോപ് വിദ്യാഭ്യാസ ഉച്ചകോടി
തിരുവനന്തപുരം: ടാൽറോപ് പൂന്തുറയിൽ സംഘടിപ്പിച്ച എഡ്യുക്കേഷൻ കോൺക്ലേവിന്റെ ഉദ്‌ഘാടനം ആന്റണി രാജു എം.എൽ.എ നിർവ്വഹിച്ചു. പുതുതലമുറയെ ടെക്‌നോളജി നിയന്ത്രിത ലോകത്തേക്ക് സജ്ജമാക്കാൻ ടാൽറോപ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നടനും, മജീഷ്യനുമായ രാജ് കലേഷ് ദിവാകരൻ, എഴുത്തുകാരൻ ജോസഫ് അന്നംകുട്ടി ജോസ്, ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ സഫീർ നജുമുദ്ദീൻ എന്നിവർ പങ്കെടുത്തു. അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിലെ ഇക്കോസിസ്റ്റമാണ് കേരളത്തിൽ വികസിപ്പിക്കുന്നതെന്ന് സഫീർ നജുമുദ്ദീൻ പറഞ്ഞു. കേരളത്തിലെ 140 ഇൻഡസ്ട്രി ഓൺ ക്യാംപസുകളാണ് വികസിപ്പിക്കുന്നത്.
വിദ്യാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങളെ അടുത്തറിയുന്നതിനും അഭിരുചിക്കനുസരിച്ച കരിയർ തിരഞ്ഞെടുക്കാനും മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും ഇതിലൂടെ സാധിക്കും.
കോൺക്ലേവിൽ പൂന്തുറ പാരിഷ് വികാരി റവ. ഫാ. ഡാർവിൻ പീറ്റർ, ടാൽറോപ് ബോർഡ് ഡയറക്ടർ ആൻഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജോൺസ് ജോസഫ്, ബോർഡ് ഡയറക്ടർ ആൻഡ് ചീഫ് മീഡിയ ഓഫീസർ ഷമീർ ഖാൻ, കമ്മ്യൂണിറ്റി ഡയറക്ടർ സി.വി ഫസ്‌ന, ടാൽറോപിന്റെ മെന്റ്‌വായ് സ്റ്റാർട്ടപ്പ് സി.ഇ.ഒ യും ഐ.ടി വൈസ് പ്രസിഡന്റുമായ മുഹമ്മദ് സിയാദ്, ടാൽറോപ് ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ ദീപക് സുഗതൻ, എക്സിക്യുട്ടീവ് എസ്. ശരത് തുടങ്ങിയവരും പങ്കെടുത്തു.