സൗമിത്ര പി. ശ്രീവാസ്തവ ഐ.ഒ.സി മാർക്കറ്റിംഗ് ഡയറക്ടർ

Saturday 04 October 2025 12:40 AM IST

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറായി സൗമിത്ര പി. ശ്രീവാസ്തവ ചുമതലയേറ്റു. കോർപ്പറേറ്റ് സ്ട്രാറ്റജി എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു.

ഐ.ഐ.ടി റൂർക്കിയിൽ നിന്ന് സിവിൽ എൻജിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം മുംബയിലെ എസ്.പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് റിസർച്ചിൽ നിന്ന് എക്‌സിക്യൂട്ടീവ് എം.ബി.എയും നേടിയിട്ടുണ്ട്. എൽ.പി.ജി വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം മൂന്ന് പതിറ്റാണ്ടായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സുപ്രധാന പദവികൾ വഹിച്ചു. റീട്ടെയിൽ ട്രാൻസ്‌ഫോർമേഷൻ ഗ്രൂപ്പിന്റെ തലവനായും വടക്കുകിഴക്കൻ മേഖലകളിലെ റീട്ടെയിൽ ബിസിനസ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.