കേരള ബാങ്ക് കോഴിക്കോട് ശാഖ പുതിയ കെട്ടിടത്തിലേക്ക്
Saturday 04 October 2025 12:38 AM IST
കോഴിക്കോട്: കേരള ബാങ്ക് കോഴിക്കോട് ശാഖയുടെ പ്രവർത്തനം മേത്തോട്ട്താഴം ജെ ബി ബിസിനസ് സെൻട്രലിലേക്ക് മാറ്റി. പ്രവർത്തനരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ശാഖാ മാറ്റം. നവീകരിച്ച ശാഖ കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ എന്നിവർ ഉദ്ഘാടനം ചെയ്തു. റീജണൽ ജനറൽ മാനേജർ എം.പി ഷിബു അധ്യക്ഷത വഹിച്ചു. ആദ്യകാല ഇടപാടുകാരായ രാധാമോഹൻ, മോഹൻദാസ് എന്നിവരെ ഇ. രമേശ് ബാബുവും ശാഖയുടെ നവീകരണം നടത്തിയ കൺസൾട്ടന്റ് ഗ്രീൻ സ്റ്റുഡിയോ, ആര്യ ഡെക്കറേറ്റേഴ്‌സ് എന്നീ സ്ഥാപനങ്ങളെ ജോർട്ടി എം ചാക്കോയും ആദരിച്ചു.