ലീവ് അപേക്ഷ സ്പാർക്കിലൂടെ നൽകണം

Saturday 04 October 2025 12:08 AM IST

തിരുവനന്തപുരം:സർക്കാർ സർവസിലെ ജനറൽ സർവീസ് വിഭാഗത്തിലുള്ള ജീവനക്കാരുടെ ലീവ് അപേക്ഷ സ്പാർക്കിലൂടെ മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളുവെന്ന് സർക്കാർ സർക്കുലർ പുറത്തിറക്കി.നേരത്തെ മേലുദ്യോഗസ്ഥരാണ് ലീവ് അനുവദിച്ചിരുന്നത്.ഇത് ചട്ടപ്രകാരമല്ല അനുവദിക്കുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.ഇതോടെ ജനറൽ സർവീസ് ജീവനക്കാരുടെ ലീവ് അപേക്ഷകൾ സ്പാർക്കിൽ സമർപ്പിച്ച് അപ്രൂവിംഗ് അതോറിറ്റിയായ ധനവകുപ്പിലെ ജോയന്റ് സെക്രട്ടറി എം.എസ്.വിജയശ്രീക്ക് കൈമാറുകയും വേണമെന്നാണ് പുതിയ നിർദ്ദേശം.