 തദ്ദേശ വോട്ടർപട്ടിക 39,​658 പുതിയ അപേക്ഷകൾ

Saturday 04 October 2025 12:16 AM IST

തിരുവനന്തപുരം: തദ്ദേശ വോട്ടർപട്ടികയിൽ ഇന്നലെ വരെ പേരുചേർക്കാൻ അപേക്ഷിച്ചത് 39,​658 പേർ. 842 പേർ തിരുത്തലുകൾക്കും 3680 പേർ വാർഡ് മാറ്റത്തിനും അപേക്ഷിച്ചു. 5493 വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കാനും അപേക്ഷ നൽകി. ഒക്ടോബർ 14വരെ പേരു ചേർക്കാൻ അപേക്ഷ നൽകാം.

പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാനും അവസരമുണ്ട്. കമ്മിഷന്റെ www.sec.kerala.gov.in വെബ് സൈറ്റിൽ വോട്ടർസെർച്ച് ഓപ്ഷനുണ്ട്. സംസ്ഥാനം, തദ്ദേശസ്ഥാപനം,വാർഡ് എന്നീ തലങ്ങളിൽ പേര് തെരയാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പേര്, വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ (EPIC) എന്നിവ നൽകിയാണ് തെരയേണ്ടത്. വോട്ടർ സർവ്വീസസ് ക്ളിക്ക് ചെയ്താൽ സെർച്ച് വോട്ടർ സ്റ്റേറ്റ് വൈസ്, ലോക്കൽബോഡി വൈസ്, വാർഡ് വൈസ് എന്നീ മൂന്ന് ഓപ്ഷനുകൾ തെളിയും. ഇതിൽ പ്രവേശിച്ച് അതത് തലത്തിൽ പേര് തെരയാം.