കേരള ഭാഗ്യക്കുറി: വ്യാജ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Saturday 04 October 2025 12:17 AM IST
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ വില്പനയുമായി ബന്ധപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഓൺലൈൻ,മൊബൈൽ ആപ്പ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ഭാഗ്യക്കുറി ഡയറക്ടർ മിഥുൻ പ്രേംരാജ്.
കേരള ഭാഗ്യക്കുറിക്ക് ഡയറക്ടറേറ്റ് മുഖേന സംസ്ഥാനത്ത് മാത്രം ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ടുള്ള വില്പന മാത്രമേയുള്ളൂ. ഓൺലൈൻ വില്പനയ്ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ഓൺലൈൻ വില്പനയോ ഇല്ല. എന്നാൽ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഓൺലൈൻ പാർട്ണർ എന്ന പേരിൽ ചിലർ ഓൺലൈൻ,മൊബൈൽ ആപ്പ് എന്നിവ വഴി വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.