അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം

Saturday 04 October 2025 3:27 AM IST

പ​ന്ത​ളം: ശ​ബ​രി​മ​ല​യിൽ ദ്വാ​ര​പാ​ല​ക വി​ഗ്ര​ഹ​ത്തിൽ 1998 ൽ വി​ജ​യ് മ​ല്യ വ​ഴി​പാ​ടാ​യി സ​മർ​പ്പി​ച്ച സ്വർ​ണ​പ്പാ​ളി​കൾ 2019 ൽ സ്വർ​ണം അല്ലാതായത് എ​ങ്ങ​നെ​യാ​ണ് എന്നതിനെക്കുറിച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം നടത്തണമെന്ന് പ​ന്ത​ളം കൊ​ട്ടാ​രം നിർ​വാ​ഹക​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. സ്​​പോൺ​സർമാ​രാ​യി വ​രു​ന്ന​വർ​ക്ക് ആ ജോലി ചെയ്യാനുള്ള ക​ഴി​വും സാ​മ്പ​ത്തി​ക​വും ഉ​ണ്ടോ എ​ന്ന് അന്വേഷിക്കണം. പ്ര​ധാ​ന​പ്പെ​ട്ട ജോ​ലി​കൾ ചെ​യ്യു​ന്ന​തിന് പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങൾ 2019 ൽ ഉ​ണ്ടാ​യി​ല്ല . ഇക്കാര്യങ്ങൾ ലാ​ഘ​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്​ത ഉ​ദ്യോ​ഗ​സ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഉ​ണ്ണി​കൃ​ഷ്​ണൻ പോ​റ്റി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്​താൽ സ​ത്യാ​വ​സ്ഥ അ​റി​യാൻ സാ​ധിക്കുമെന്ന് നിർ​വാ​ഹ​ക​സം​ഘം സെ​ക്ര​ട്ട​റി എം .ആർ .സു​രേ​ഷ് പറഞ്ഞു.