ശബരിമല വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് പി.സി.വിഷ്ണുനാഥ്

Friday 03 October 2025 11:37 PM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യിലെ സ്വർണപ്പാളികൾ കാണാതായതിനെക്കുറിച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെന്ന് കെ​പി​സി​സി വർ​ക്കിം​ഗ് പ്ര​സി​ഡന്റ് പി സി വി​ഷ്​ണു​നാ​ഥ് എം​എൽ​എ ആവശ്യപ്പെട്ടു. ജി​ല്ലാ കോൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്യുകയായിരുന്നു അ​ദ്ദേ​ഹം. ദേ​വ​സ്വം ബോർ​ഡ് വി​ജി​ലൻ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ബോർ​ഡി​നെ വെ​ള്ള​പൂ​ശാ​നേ ഉ​ത​കു എ​ന്ന​തി​നാൽ ഹൈ​ക്കോ​ട​തി മേൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും മ​റ്റു വി​വ​ര​ങ്ങ​ളും ഞെ​ട്ടി​ക്കു​ന്ന​തും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് വേ​ദ​ന ഉ​ള​വാ​ക്കു​ന്ന​തു​മാ​ണ്. നി​ല​വി​ലെ തി​രു​വി​താം​കൂർ ദേ​വ​സ്വം ബോർ​ഡി​ന്റെയും സം​സ്ഥാ​ന സർ​ക്കാ​രി​ന്റെയും ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വ​വും നി​രു​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ് ഈ വി​ഷ​യ​ത്തി​ലു​ള്ള​തെന്ന് അദ്ദേഹം പറഞ്ഞു. ഡി​സി​സി പ്ര​സി​ഡന്റ് പ്രൊ​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പിൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം ആ​ന്റോ ആന്റ​ണി എം​പി, കെ​പി​സി​സി ജ​ന​റൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. പ​ഴ​കു​ളം മ​ധു, അ​ഡ്വ. എം എം ന​സീർ, മുൻ ഡി​സി​സി പ്ര​സി​ഡന്റു​മാ​രാ​യ അ​ഡ്വ. കെ ശി​വ​ദാ​സൻ നാ​യർ, പി മോ​ഹൻ​രാ​ജ്, കെ​പി​സി​സി ന​യ​രൂ​പീ​ക​ര​ണ സ​മി​തി ചെ​യർ​മാൻ ജെ എ​സ് അ​ടൂർ, യു​ഡി​എ​ഫ് ജി​ല്ലാ കൺ​വീ​നർ എ ഷം​സു​ദ്ദീൻ, മുൻ എം​എൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ജോർ​ജ് മാ​മ്മൻ കൊ​ണ്ടൂർ, നേ​താ​ക്ക​ളാ​യ റി​ങ്കു ചെ​റി​യാൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, സാ​മു​വൽ കി​ഴ​ക്കു​പു​റം, ജി സ​തീ​ഷ് ബാ​ബു, ജോൺ​സൺ വി​ള​വി​നാൽ, വെ​ട്ടൂർ ജ്യോ​തി​പ്ര​സാ​ദ്, എ സു​രേ​ഷ് കു​മാർ, റോ​ബിൻ പീ​റ്റർ, അ​നിൽ തോ​മ​സ്, ടി കെ സാ​ജു, കെ ജാ​സിം​കു​ട്ടി, തോ​പ്പിൽ ഗോ​പ​കു​മാർ, കെ ജ​യ​വർ​മ്മ, സ​ജി കൊ​ട്ട​യ്​ക്കാ​ട്, കാ​ട്ടൂർ അ​ബ്ദുൾ​സ​ലാം, എ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടിൽ, റോ​ബിൻ പ​രു​മ​ല, സു​നിൽ എ​സ് ലാൽ, അ​ഹ​മ്മ​ദ് ഷാ, ബി​ജി​ലി ജോ​സ​ഫ്, ലി​ജു ജോർ​ജ്, എ​ബ്ര​ഹാം കു​ന്നു​ക​ണ്ട​ത്തിൽ, വി​നീ​ത അ​നിൽ, ഹ​രി​കു​മാർ പൂ​ത​ങ്ക​ര, സി കെ ശ​ശി, എ​ലി​സ​ബ​ത്ത് അ​ബു, സി​ന്ധു അ​നിൽ, എൻ സി മ​നോ​ജ്, ഉ​ണ്ണി​കൃ​ഷ്​ണൻ നാ​യർ, ര​മാ ജോ​ഗീ​ന്ദർ, റോ​ജി​പോൾ ദാ​നി​യേൽ, ര​ജ​നി പ്ര​ദീ​പ്, വി​ജ​യ് ഇ​ന്ദു​ചൂ​ഡൻ, എ കെ ലാ​ലു, അ​ലൻ ജി​യോ മൈ​ക്കിൾ എ​ന്നി​വർ പ്ര​സം​ഗി​ച്ചു.ശ​ബ​രി​മ​ല​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ളിൽ പ്ര​തി​ഷേ​ധി​ച്ച് 9ന് പ​ത്ത​നം​തി​ട്ട​യിൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാൻ ജി​ല്ലാ കോൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.