ഗാന്ധിജയന്തി
Friday 03 October 2025 11:43 PM IST
പന്തളം: പന്തളം നഗരസഭ 33 ാം വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. പന്തളം ചേരിക്കൽ ഐടിസി ജംഗ്ഷനിലുള്ള ഗാന്ധിജി സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും ജന്മദിന സന്ദേശവും മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ് ഉദ്ഘാടനം ചെയ്തു . വാർഡ് പ്രസിഡന്റ് സുധാ മധു അദ്ധ്യ'ക്ഷത വഹിച്ചു.നേതാക്കളായ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി കെ രാജൻ, കർഷക കോൺഗ്രസ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ എൻ രാജൻ , വിശ്വനാഥ്, എ.കെ. സുധാകുമാരി, സേതു കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.