ഗോൾഫ് ക്ളബിൽ അസസ്‌മെന്റ് ക്യാമ്പ്
Friday 03 October 2025 11:52 PM IST
തിരുവനന്തപുരം : കവടിയാർ സായ് നാഷണൽ ഗോൾഫ് അക്കാഡമിയിൽ ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ ഗോൾഫ് പരിശീലകൻ അർജുന അവാർഡ് ജേതാവ് അലി ഷെറിന്റെ നേതൃത്വത്തിലുള്ള അസസ്മെന്റ് ക്യാമ്പ് തുടങ്ങി. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ അധ്യക്ഷനായ ചടങ്ങിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ധോദാവത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗോൾഫ് ക്ലബ് സെക്രട്ടറി ലെഫ്. കേണൽ അനിൽ കുമാർ ബി.കെ, ക്ലബ് ക്യാപ്ടൻ ജയചന്ദ്രൻ,സായ് ഡയറക്ടർ എൻ.എസ്. രവി എന്നിവർ പങ്കെടുത്തു.