ജില്ലാ പട്ടികജാതി ഓഫീസിന് വിമർശനം
Saturday 04 October 2025 12:51 AM IST
കൊല്ലം: പട്ടികജാതി വനിതകൾക്ക് ഓട്ടോമൊബൈൽ രംഗത്ത് തൊഴിൽ പരിശീലനം നൽകാനുള്ള പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ ജില്ലാ പട്ടികജാതി ഓഫീസിന് വിമർശനം. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ.എസ്.കല്ലേലിഭാഗം ഉയർത്തിയ വിമർശനം മറ്റ് ചില അംഗങ്ങളും പ്രസിഡന്റും ഏറ്റെടുത്തു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നീക്കിവച്ച നൂതന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇത്തരം പദ്ധതി മറ്റെങ്ങും നടപ്പാക്കിയിട്ടില്ലാത്തിനാൽ നിർവഹണം നടത്താൻ കഴിയില്ലെന്ന് ജില്ലാ പട്ടികജാതി ഓഫീസ് നിലപാടെടുക്കുകയായിരുന്നു. ജില്ലാ ആശുപത്രിക്ക് മുന്നിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ ജില്ലാ ആശുപത്രി അധികൃതർ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ പറഞ്ഞു.