എ.രാമചന്ദ്രൻ മ്യൂസിയം

Saturday 04 October 2025 12:51 AM IST

കൊല്ലം: ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയ എ.രാമചന്ദ്രൻ മ്യൂസിയം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷനാകും. എ.രാമചന്ദ്രന്റെ ഭാര്യ ചിത്രകാരിയായ ടാൻ യുവാൻ ചമേലി മുഖ്യാതിഥിയാകും. മകൻ രാഹുൽ രാമചന്ദ്രൻ, മകൾ സുജാത രാമചന്ദ്രൻ എന്നിവരും പങ്കെടുക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, മേയർ ഹണി ബഞ്ചമിൻ, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ തുടങ്ങിയവർ സംസാരിക്കും. രാമചന്ദ്രൻ-ചമേലി ദമ്പതികൾ എഴുതിയ അഞ്ച് പുസ്തകങ്ങളുടെ മലയാള പരിഭാഷയുടെ പ്രകാശനവും നടക്കും.